കാഴ്ചപ്പാടും ദൗത്യവും
ത്രിതല പഞ്ചായത്ത് സംവിധാനത്തിൻ്റെ ഭാഗമാണ് ഈ സ്ഥാപനം. പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്രനിർമ്മാർജ്ജനം, ദുർബ്ബല ജനവിഭാഗങ്ങളുടെ ഉന്നമനം, പട്ടികജാതി- പട്ടികവർഗ്ഗങ്ങളുടേയും, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം എന്നിവ ലക്ഷ്യമാക്കിയുള്ള കേന്ദ്ര സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ച് സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുവരുന്നു. ഈ സ്ഥാപനത്തിന്റെ ദീർഘദൂരകാഴ്ചപ്പാടുകൾ, ലക്ഷ്യങ്ങൾ എന്നിവ താഴെ പറയുന്നവയാണ്.
ഗ്രാമീണസമ്പദ്ഘടനയുടെ വളർച്ചയും വികസനവും.
ദാരിദ്ര്യനിർമ്മാർജ്ജനവും പ്രാദേശിക സാമ്പത്തിക വികസനവും.
എല്ലാ ദാരിദ്രജനവിഭാഗങ്ങൾക്കും തൊഴിലവസരങ്ങൾ.
എല്ലാവർക്കും ആരോഗ്യ സുരക്ഷ, ശുചിത്വം, കുടിവെള്ളം.
സമഗ്ര കാർഷിക വികസനം, ക്ഷീരവികസനം, മൃഗസംരക്ഷണം.
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം.
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക.
പട്ടികജാതി – പട്ടികവർഗ്ഗക്കാർ, ദുർബല ജനവിഭാഗങ്ങൾ, ശാരീരിക വും മാനസികവുമായി വെല്ലുവിളിക നേരിടുന്നവർ, അഗതികൾ, വൃദ്ധജനങ്ങൾ എന്നിവരുടെ സാമൂഹ്യ സുരക്ഷ.
കൂടാതെ പഞ്ചായത്തീരാജ് നിയമത്തിന്റെ 4- ാം പട്ടിക പ്രകാരം ബ്ലോക്ക് പഞ്ചായത്തിന് നൽകിയിട്ടുള്ള ചുമതലകൾ താഴെ പറയുന്നവയാണ്. ഇവയെ അടിസ്ഥാനമാക്കിയുള്ള വിവിധ പദ്ധതികളുടെ നിർവ്വഹണവും ലക്ഷ്യങ്ങളിൽപ്പെടുന്നു.