ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്, ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
കാഴ്ചപ്പാടും ദൗത്യവും

ത്രിതല പഞ്ചായത്ത് സംവിധാനത്തിൻ്റെ ഭാഗമാണ് ഈ സ്ഥാപനം. പ്രാദേശിക സാമ്പത്തിക  വികസനം, ദാരിദ്രനിർമ്മാർജ്ജനം, ദുർബ്ബല ജനവിഭാഗങ്ങളുടെ ഉന്നമനം, പട്ടികജാതി- പട്ടികവർഗ്ഗങ്ങളുടേയും, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം എന്നിവ ലക്ഷ്യമാക്കിയുള്ള കേന്ദ്ര സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ച് സമഗ്ര  വികസനത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുവരുന്നു.  ഈ സ്ഥാപനത്തിന്റെ ദീർഘദൂരകാഴ്ചപ്പാടുകൾ, ലക്ഷ്യങ്ങൾ എന്നിവ താഴെ പറയുന്നവയാണ്. 

  • ഗ്രാമീണസമ്പദ്ഘടനയുടെ വളർച്ചയും വികസനവും.

  • ദാരിദ്ര്യനിർമ്മാർജ്ജനവും പ്രാദേശിക സാമ്പത്തിക വികസനവും.

  • എല്ലാ ദാരിദ്രജനവിഭാഗങ്ങൾക്കും തൊഴിലവസരങ്ങൾ.

  • എല്ലാവർക്കും ആരോഗ്യ സുരക്ഷ, ശുചിത്വം, കുടിവെള്ളം.

  • സമഗ്ര കാർഷിക വികസനം, ക്ഷീരവികസനം, മൃഗസംരക്ഷണം.

  • സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം.

  • ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക.

  • പട്ടികജാതി – പട്ടികവർഗ്ഗക്കാർ, ദുർബല ജനവിഭാഗങ്ങൾ, ശാരീരിക വും മാനസികവുമായി വെല്ലുവിളിക നേരിടുന്നവർ, അഗതികൾ, വൃദ്ധജനങ്ങൾ എന്നിവരുടെ സാമൂഹ്യ സുരക്ഷ.

കൂടാതെ പഞ്ചായത്തീരാജ് നിയമത്തിന്റെ 4- ാം പട്ടിക പ്രകാരം  ബ്ലോക്ക് പഞ്ചായത്തിന് നൽകിയിട്ടുള്ള ചുമതലകൾ താഴെ പറയുന്നവയാണ്. ഇവയെ അടിസ്ഥാനമാക്കിയുള്ള വിവിധ പദ്ധതികളുടെ നിർവ്വഹണവും  ലക്ഷ്യങ്ങളിൽപ്പെടുന്നു.